Uttar Pradesh CM Yogi Adityanath Mother Savitri Devi ANI
India

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പൗരി ഗഡ്‌വാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്.എസ്.പി) സർവേഷ് പൻവാറാണ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് മരണവിവരം സ്ഥിരീകരിച്ചത്.

സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് സൂചന. പൊലീസും ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും എസ്.എസ്.പി. സർവേഷ് പൻവാർ അറിയിച്ചു.സാവിത്രി ദേവിയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ഏറെ വേദനാജനകവും ഹൃദയഭേദകവുമായ വാർത്തയാണിതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.

Uttar Pradesh Chief Minister Yogi Adityanath's 91-year-old mother, Savitri Devi, passed away on Friday at her native village of Panchur in Uttarakhand's Pauri Garhwal district, with her last rites likely to be held in Haridwar on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

അലാറം അടിക്കുന്നതിന് മുൻപേ ഉറക്കമുണരും, ശരീരം എങ്ങനെ സമയം തിരിച്ചറിയുന്നു? പിന്നിലെ ശാസ്ത്രം ഇതാണ്

വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസയാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ്

'വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്ന പ്രധാനമന്ത്രി': മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; തിരിച്ചടിച്ച് ബിജെപി

'സത്യം അറിയണം'... പന്ത് ചുരണ്ടലില്‍ 'കണ്ണുരുട്ടി' ഓസ്‌ട്രേലിയ സര്‍ക്കാര്‍!