ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പാലം ഒലിച്ചുപോയ നിലയില്‍, എഎന്‍ഐ 
India

പാലവും റെയില്‍വേ ലൈനും ഒലിച്ചുപോയി, റോഡുകളില്‍ വെള്ളം കയറി; ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തില്‍ മരണം 17 ആയി, നൂറ് കണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നു- വീഡിയോ 

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതോടെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയിലും പാലവും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലായതോടെ നിരവധിപ്പേര്‍ ഒറ്റപ്പെട്ടു. 

നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ഉണ്ടായ അതിതീവ്രമഴയാണ് സംസ്ഥാനത്തെ ദുരിതത്തിലാക്കിയത്. നീരൊഴുക്ക് ശക്തമായതോടെ നൈനിറ്റാള്‍ തടാകം കരകവിഞ്ഞ് ഒഴുകി. ഇതോടെയാണ് തെരുവുകളും റോഡുകളും വെള്ളത്തിന്റെ അടിയിലായത്. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. 

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം

വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനിടെ രാംനഗറിലെ ഒരു റിസോര്‍ട്ടില്‍ നൂറിലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.കനത്തമഴയില്‍ കോസി നദി കരകവിഞ്ഞതാണ് റിസോര്‍ട്ടിനും ചുറ്റും വെള്ളം ഉയരാന്‍ കാരണമായത്. 

കനത്ത നാശനഷ്ടം

ബദരീനാഥ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ രക്ഷിച്ചു. ഗൗല നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. പാലം ഒലിച്ചുപോകുന്നതിന് തൊട്ടുമുന്‍പ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചയച്ചു. പിന്നാലെ പാലം ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

#WATCH | An under construction bridge, over a raging Chalthi River in Champawat, washed away due to rise in the water level caused by incessant rainfall in parts of Uttarakhand. pic.twitter.com/AaLBdClIwe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT