പിതാവിനൊപ്പം പിയൂഷ് ചൗള ട്വിറ്റര്‍ ചിത്രം 
India

ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ അച്ഛൻ​ പ്രമോദ്​ കുമാർ ചൗള കോവിഡ്​ ബാധിച്ച്​ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ അച്ഛൻ​ പ്രമോദ്​ കുമാർ ചൗള കോവിഡ്​ ബാധിച്ച്​ മരിച്ചു. 60 വയസായിരുന്നു. കോവിഡ് ബാധിതനായ ശേഷം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നില വഷളായ പ്രമോദ് കുമാർ ചൗള തിങ്കളാഴ്​ച മരണത്തിന്​ കീഴടങ്ങിയ വിവരം പിയൂഷ്​ തന്റെ ഇൻസ്​റ്റഗ്രാം പേജിലൂടെയാണ്​ അറിയിച്ചത്​.

പ്രിയപ്പെട്ട പിതാവ്​ ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വേദനയോടെ അറിയിക്കുകയാണ്​. കോവിഡ്​ ബാധിതനായ ശേഷം അദ്ദേഹത്തിന്​ കടുത്ത ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്നു. അച്ഛനായി പ്രാർഥിക്കണമെന്നും പിയൂഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല.  തന്റെ കരുത്തിന്റെ പ്രധാനശക്​തിയാണ്​ നഷ്​ടമായതെന്നും ചൗള കൂട്ടിച്ചേർത്തു

ലെഗ്​സ്​പിന്നറായ 32കാരൻ പിയൂഷ്​ ചൗള ഐപിഎല്ലിൽ കൊൽക്കത്തയിൽ നിന്നും​ ഇത്തവണ മുംബൈ ഇന്ത്യൻസി​ലേക്ക്​ മാറിയിരുന്നു. ഈ സീസണിൽ ഒറ്റമത്സരത്തിലും പീയൂഷ് കളത്തിലിറങ്ങിയിരുന്നില്ല. 2011 ലോകകപ്പ്​ ജയിച്ച ടീമിൽ അംഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT