M Annadurai, Tushar Gandhi 
India

സി പി രാധാകൃഷ്ണന്റെ എതിരാളി തമിഴ്‌നാട്ടില്‍ നിന്ന്?; ഗാന്ധിജിയുടെ ചെറുമകനും പരിഗണനയില്‍

ആര്‍എസ്എസുകാരനായ സി പി രാധാകൃഷ്ണനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ഡിഎംകെയുടെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്നറിയാം. സഖ്യ നേതാക്കള്‍ ഇന്നു വീണ്ടും യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ ആദ്യ വട്ട ചര്‍ച്ച നടത്തിയിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണറായ തമിഴ്‌നാട് സ്വദേശി സി പി രാധാകൃഷണനാണ് ബിജെപി- എന്‍ഡിഎ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ക്കൂടിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി നിര്‍ദേശിച്ചത്.

തമിഴ്‌നാട്ടുകാരനാണെങ്കിലും കടുത്ത ആര്‍എസ്എസുകാരനായ സി പി രാധാകൃഷ്ണനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ഡിഎംകെയുടെ നിലപാട്. മത്സരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. സി പി രാധാകൃഷ്ണനെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയുടെ പേരാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇന്ത്യയുടെ ചന്ദ്ര മനുഷ്യന്‍ എന്നറിയപ്പെടുന്ന അണ്ണാദുരൈയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡിഎംകെ നേതാക്കളാണ് അണ്ണാദുരൈയുടെ പേര് മുന്നോട്ടുവെച്ചത്. കൂടാതെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയുടെ പേരും പരിഗണനയിലുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് തിരുച്ചി സെല്‍വയുടെ പേരും ആദ്യഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു.

രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മത സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍-1, ചന്ദ്രയാന്‍-2 എന്നിവയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു അണ്ണാദുരൈ. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതു വഴി ദക്ഷിണേന്ത്യയില്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപിയെ ചെറുക്കാനാകുമെന്നും പ്രതിപക്ഷ സഖ്യം കണക്കുകൂട്ടുന്നു.

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയിലേക്ക് ദേശീയ നിലവാരവും യോഗ്യതയുമുള്ള ഒരു രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തിയെയാണ് പ്രതിപക്ഷം മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. ഐഡിയോളജിയാണ് പ്രധാനമെന്നും, തമിഴ്‌നാട്ടുകാരനാണ് എന്നതുകൊണ്ട് ബിജെപിയുടെ രാധാകൃഷ്ണനെ പിന്തുണയ്ക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കി. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയെയാണ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത്.

The INDIA front is considering former ISRO scientist M Annadurai and Tushar Gandhi as its Vice Presidential candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT