മെട്രോ ട്രാക്ക് വീണ യാത്രക്കാരന്‍ വീഡിയോ ദൃശ്യം 
India

ഫോണില്‍ മുഴുകി; മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്; വീഡിയോ

മൊബൈല്‍ ഫോണ്‍ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന് പരിക്ക്. യാത്രക്കാരന്‍ വീഴുന്നതിന്റ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി ഷഹ്ദാര മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഫോണില്‍ നോക്കി പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടെ ഇയാള്‍ ട്രാക്കില്‍ വീഴുകയായിരുന്നു.

ട്രാക്കില്‍ വീണ ഉടനെ യാത്രക്കാരും ഉദ്യോഗസ്ഥരും ഉറക്കെ ബഹളം വച്ചെങ്കിലും കാലിന് പരിക്കേറ്റ യാത്രക്കാരന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ട്രാക്കില്‍ ഇറങ്ങി ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. 

58 കാരനായ ഷൈലേന്ദര്‍ മേത്ത എന്ന യാത്രക്കാരനാണ് ട്രാക്കില്‍ വീണത്. ഇയാള്‍ക്ക് കാലിന് നിസാര പരിക്കേറ്റതായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി