25 വര്‍ഷമായി സൈക്കിളില്‍ ദോശ വില്‍ക്കുന്ന ഒരു മുംബൈക്കാരന്റെ വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഉഗ്രന്‍ പിസ ദോശ ഉണ്ടാക്കി വില്‍ക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. 'ആംച്ചി മുംബൈ' എന്ന യൂട്യൂബ് ചാനലാണ് ഈ വ്യത്യസ്ത കച്ചവടകഥ പ്രേക്ഷകരിലേക്കെത്തിച്ചത്.
സൈക്കിളില്‍ കൊണ്ടുനടന്നാണ് ഇയാള്‍ ദോശ വില്‍ക്കുന്നത്. പിസ ദോശ തയ്യാറാക്കാനുള്ള തവ മുതല്‍ ചേരുവകള്‍ വരെ ഈ സൈക്കിളില്‍ സൊരുക്കൂട്ടിയാണ് യാത്ര. തവയില്‍ ദോശ മാവ് ഒഴിച്ചശേഷം തക്കാളിയും കാബേജുമൊക്കെ അരിഞ്ഞെടുക്കും. സെഷ്വാന്‍ സോസ്, ഗാര്‍ലിക് ചട്ട്‌നി എന്നുവേണ്ട സ്‌പെഷ്യല്‍ മസാലവരെ പടിപടിയായി ദോശയിലേക്ക് ഇടും. ഒടുവിലായി ചീസും ഗ്രേറ്റ് ചെയ്തിടുന്നത് വിഡിയോയില്‍ കാണാം. വ്യത്യസ്ത തരം ദേശകള്‍ ഇത്തരത്തില്‍ സൈക്കിളില്‍ തന്നെ തയ്യാറാക്കി നല്‍കുന്നുണ്ട് 60 രൂപ മുതല്‍ 100 രൂപ വരെയാണ് ഇവയ്ക്ക് വിലയിടുന്നത്.
130 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. കടയില്‍ പോയി കഴിക്കുന്ന പിസയുടെ അതേ രുചിയാണ് ഈ ദോശ പിസയ്ക്കുമെന്നാണ് ഇത് കഴിക്കുന്നവരുടെ അഭിപ്രായം. ദോശ വില്‍പനക്കാരനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോ നേടുന്നത്. ചെറിയ സ്ഥല സൗകര്യം ഉപയോഗിച്ച് വൃത്തിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ചിലരാകട്ടെ ഒട്ടും പിശിക്കുകാട്ടാതെ ചേരുവകള്‍ ഇടുന്നേതിനേക്കുറിച്ചും എടുത്തുപറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates