വീഡിയോ ദൃശ്യം 
India

ആ വാദവും പൊളിഞ്ഞു; മന്ത്രി സത്യേന്ദ്ര ജെയിന്‍ സെല്ലില്‍ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്; ജയിലില്‍ 'സുഖവാസ'മെന്ന് ബിജെപി

ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമാണ് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകന്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജയിലില്‍ പട്ടിണിയാണെന്നും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകരുടെ വാദം പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയില്‍ സെല്ലിനകത്ത് സത്യേന്ദ്ര ജെയിന്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമാണ് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദത്തിനിടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സത്യേന്ദ്ര സെല്ലിനകത്ത് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്. ജയിലില്‍ എത്തിയതിന് ശേഷം സത്യേന്ദ്ര ജയിനിന് എട്ടു കിലോ ഭാരം കൂടിയതായി ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു. 

പുതിയ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല വീണ്ടും രംഗത്തെത്തി. ഇതാ ഒരു വീഡിയോ കൂടി. റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതുപോലെ, ജയിലില്‍ സത്യേന്ദ്ര ജെയിന്‍ വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നത് കാണാന്‍ കഴിയും! ഹവാല ബോസിന് ജയിലില്‍ ശിക്ഷയല്ല, വിവിഐപി സുഖവാസമാണ് കെജ്രിവാള്‍ ജി ഉറപ്പാക്കിയിരിക്കുന്നത്.'' പൂനെവാല കുറ്റപ്പെടുത്തി. 

സത്യേന്ദ്ര ജെയിനിനെ ജയിലില്‍ പോക്‌സോ കേസ് പ്രതി മസ്സാജ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി റിങ്കുവാണ് സെല്ലിനകത്ത് എഎപി നേതാവായ ജെയിനിനെ തിരുമ്മിയത്. ജെയിനിനെ തിരുമ്മിയത് ഫിസിയോ തെറാപ്പിസ്റ്റ് ആണെന്നായിരുന്നു എഎപി നേതാക്കള്‍ പറഞ്ഞിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21