പൊലീസുകാരി കൈക്കൂലി വാങ്ങുന്നു/ വീഡിയോ ദൃശ്യം 
India

'നോ ഗൂഗിള്‍ പേ, നോ ഫോണ്‍ പേ, ഡയറക്ട് പോക്കറ്റ് പേ'; പൊലീസുകാരി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് 

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇരുചക്രവാഹനത്തില്‍ വന്ന സ്ത്രീയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എവിടെ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമല്ല.

ഇരുചക്രവാഹനത്തില്‍ സ്ത്രീ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കൂടെ കൂട്ടുകാരിയുമുണ്ട്. പൊലീസുകാരി റോഡില്‍ തൊട്ടരികിലായി നില്‍ക്കുകയാണ്. വാഹനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന യുവതി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥയെ സമീപിച്ച് കൈക്കൂലി കൊടുക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗത്ത്.

വളരെ കരുതലോടെയാണ് യുവതി കൈക്കൂലി നല്‍കുന്നത്. മറ്റാരും കാണാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയും ചുറ്റും നിരീക്ഷിക്കുന്നുണ്ട്. ആദ്യം പൊലീസുകാരിയുമായി സംസാരിച്ച ശേഷമാണ് പണം കൈമാറുന്നത്.

പോക്കറ്റില്‍ നിന്ന് നോട്ട് എടുത്ത യുവതി ആരും കാണാത്ത മട്ടില്‍ പൊലീസുകാരിയുടെ പോക്കറ്റിലാണ് നോട്ട് നിക്ഷേപിച്ചത്. ഈസമയത്ത് ഇതോന്നും അറിയാത്ത മട്ടില്‍ മൊബൈല്‍ ഫോണ്‍ നോക്കിനില്‍ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥ. പൊലീസുകാരി തല കൊണ്ട് ആംഗ്യം കാട്ടി പോയിക്കൊള്ളാന്‍ സമ്മതം മൂളിയ ശേഷം ഇവര്‍ പോകുന്നതാണ് അവസാനഭാഗത്ത്. ഇരുവരും മാസ്‌ക് ധരിച്ചിട്ടുണ്ട്. പൊലീസുകാരി തൂവാല കൊണ്ടാണ് മൂക്കും വായും മറച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി

പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍

'എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം'; രാധയ്ക്കെതിരെ അംബിക

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം