വീഡിയോ ദൃശ്യം 
India

അമിതവേഗത്തില്‍ കലിതുള്ളി ബസ്; ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍; ഒരാള്‍ മരിച്ചു; ഭയാനകം ഈ വീഡിയോ

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതിയിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രോഹിണി സെക്ടറില്‍ വച്ചായിരുന്നു അപകടം.

ബസ് മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമിത വേഗതിയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ ബസ് ഇടിക്കുന്നതും വീഡിയോയില്‍ കാണാം. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT