ഭോപ്പാല്‍: മധ്യപ്രദേശില്‍ ബോധംകെട്ട് കിടക്കുന്ന പാമ്പിന് സിപിആര്‍ നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വായോട് വായ് ചേര്‍ത്ത് പിടിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഒരേ സമയം അമ്പരപ്പും ഭയവും ജനിപ്പിച്ചത്.
മധ്യപ്രദേശിലെ നര്‍മ്മദാപുരത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ജനവാസകേന്ദ്രത്തില്‍ പൈപ്പ്‌ലൈനില്‍ കയറിയ പാമ്പിനെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് കീടനാശിനി കലര്‍ന്ന വെള്ളം തളിച്ചതോടെയാണ് പാമ്പ് ബോധംകെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പുറത്തെടുത്ത പാമ്പ് ബോധമില്ലാതെ ചലനമറ്റ നിലയിലാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് കോണ്‍സ്റ്റബിള്‍ അതുല്‍ ശര്‍മ്മ വായോട് വായ് ചേര്‍ത്തുപിടിച്ച് സിപിആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് പാമ്പിന്റെമേല്‍ വെള്ളം തളിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനകം പാമ്പ് ചലിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ അതുല്‍ ശര്‍മ്മയെ അഭിനന്ദിക്കാന്‍ തുടങ്ങി. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 500ലധികം പാമ്പുകളെ രക്ഷിച്ചതായി അതുല്‍ ശര്‍മ്മ അവകാശപ്പെട്ടു. വിഷമില്ലാത്ത പാമ്പിനാണ് സിപിആര്‍ നല്‍കിയത്.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലര്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസകള്‍ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ ഇത് ശാസ്ത്രീയമാര്‍ഗമല്ല എന്ന തരത്തില്‍ വിമര്‍ശിച്ചു. സിപിആര്‍ നല്‍കി പാമ്പിനെ ഉണര്‍ത്താന്‍ കഴിയില്ല എന്നാണ് കമന്റുകളില്‍ പറയുന്നത്. പാമ്പുകള്‍ക്ക് മറ്റു സസ്തനികളില്‍ നിന്ന് വ്യത്യസ്തമായി ശ്വാസകോശം ഇല്ലെന്നും വയറ്റിലെ വായുഅറകള്‍ ഉപയോഗിച്ചാണ് ശ്വസിക്കുന്നത് എന്നും പേശികളാണ് പാമ്പിന്റെ ശ്വസനത്തെ സഹായിക്കുന്നതെന്നുമാണ് കമന്റുകളില്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates