പാളങ്ങളിലൂടെ ഥാര്‍ ഓടിച്ച് ചിത്രീകരണം വിഡിയോ ദൃശ്യം
India

പാളങ്ങളിലൂടെ ഥാര്‍ ഓടിച്ച് ചിത്രീകരണം; ട്രെയിന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്; വൈറല്‍ വിഡിയോ

ഉടന്‍ പാളത്തിലൂടെ ഒരു ചരക്കുതീവണ്ടി വന്നതിനാലും മദ്യലഹരിയിലായിരുന്നതിനാലും വാഹനം പൂര്‍ണ്ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: റീല്‍ ചിത്രീകരിക്കാന്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ എസ് യുവി ഓടിച്ചയാള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനാണ് യുവാവ് വിഡിയോ ചിത്രീകരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം

ഉടന്‍ പാളത്തിലൂടെ ഒരു ചരക്കുതീവണ്ടി വന്നതിനാലും മദ്യലഹരിയിലായിരുന്നതിനാലും വാഹനം പൂര്‍ണ്ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. ഇതോടെ എസ്‌യുവി റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍പ്പെട്ടുപോയി. ദൂരെ നിന്നും ഇതുകണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ ബ്രേക്കിട്ട് നിര്‍ത്തി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്.

തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവില്‍ വാഹനം ട്രാക്കില്‍നിന്ന് പുറത്തെടുത്തു. ഇതിന് പിന്നാലെ ഇരുപത് മീറ്ററോളം റിവേഴ്‌സ് എടുത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ പോയി. ഇതിനിടെ മൂന്നുപേരെ വാഹനം ഇടിച്ചിടുകയും ചെയ്തു. പിന്നാലെ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT