വിഡിയോ ദൃശ്യം 
India

ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറിൽ, യുവതിയെ വഴിയിൽ നിർത്തി ബുർഖ ഊരിച്ചു; വിഡിയോ വൈറൽ 

പെൺകുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: യുവാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്ത്രീയ്ക്കെതിരെ സദാചാര ആക്രമണം. ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിക്കുന്നുവെന്ന സംശയത്തേത്തുടർ‌ന്ന് യുവതിയോട് ഹിജാബും ബുർഖയും നീക്കം ചെയ്യാൻ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെടുകയായിരുന്നു. ഭോപ്പാലിലെ ഇസ്ലാം നഗറിൽ വച്ചാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്. 

ഇരുവരെയും വഴിയിൽ തടഞ്ഞുവച്ച സംഘം യുവതിയോട് ബുർഖയും ഹിജാബും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അക്രമികൾ ബുർഖ അഴിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൺകുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് ഇവരെ വിട്ടയച്ചത്. 

സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വിഡിയോയിൽ കണ്ട അക്രമികളെ മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി പൊലീസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു'; നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കി

'ആ പെണ്ണിന് അഭിനയിക്കാന്‍ അറിയത്തില്ല, അവന്‍ പറഞ്ഞു വിട്ടു, അതിനാ...'; രഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സജിത മഠത്തില്‍

എ ആർ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് പഠിക്കാം; കെൽട്രോണിന്റെ സൗജന്യ വർക് ഷോപ്പ് ഏപ്രിൽ 4ന്

ഓർമ്മശക്തി കൂട്ടണോ ? എങ്കിൽ ഇവ കഴിക്കൂ

SCROLL FOR NEXT