ഉടമ ഹാജരായി; തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്; ആര്‍സി, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
fire spitting car seized kollam
തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
Updated on
1 min read

കൊല്ലം: രൂപമാറ്റം വരുത്തുകയും പുകക്കുഴല്‍ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാര്‍ ഉടമയ്ക്ക് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

fire spitting car seized kollam
പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും

തീ തുപ്പുന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോഴും റേസ് ചെയ്യുമ്പോഴുമാണ് തീ തുപ്പിയിരുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മുഖത്തല നടുവിലക്കര ഭാഗത്തുള്ള ഒരു പെയിന്റിങ് വര്‍ക് ഷോപ്പില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഇരു വശങ്ങളില്‍ സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.

fire spitting car seized kollam
'ഒന്നും പറയാനില്ല'; 22ാം ദിവസം ജയില്‍ നിന്ന് പുറത്തിറങ്ങി ഷിംജിത മുസ്തഫ

മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍, ടി.ജി.പ്രമോദ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാകേഷ്, രൂപേഷ്, നിഥിന്‍ എന്നിവരാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

Summary

fire spitting car seized kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com