നിത്യാനന്ദ/ ഫയൽ ചിത്രം 
India

നടിക്കൊപ്പമുള്ള അശ്ലീല വീഡിയോ; നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറന്റ് 

തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറൻറ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറൻറ് ഇറക്കിയത്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്. 

നിത്യാനന്ദയുടെ മുൻ ഡ്രൈവറായിരുന്ന ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമൻസുകൾ നിത്യാനന്ദയ്ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെയും വാറൻറ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയിൽ ഹാജരായില്ല. നിത്യാനന്ദ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. 

പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്. 2018 മുതൽ വിചാരണയിൽ നിന്നു വിട്ടു നിന്നതോടെ 2020ൽ കോടതി ജാമ്യം റദ്ദാക്കി.  കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിട്ടിരുന്നു.  കാലാവധി തീർന്ന പാസ്പോർട്ട്  ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

'ആരും അടുത്തേക്കു വരരുത്, ചാടും'; റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

SCROLL FOR NEXT