Vijay 
India

ആസ്തി 404 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം, ആഡംബര കാറുകള്‍; സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

കഴിഞ്ഞ 5 വര്‍ഷത്തെ വിജയ്‌യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിന് ഒരുങ്ങുന്ന വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നടന്‍ ആസ്തി വിവരങ്ങള്‍ പങ്കുവച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തികളാണ് വിജയ്ക്കുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 220 കോടിയോളം രൂപയും വിജയ്ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ വിജയ്‌യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ ഏകദേശം 213.36 കോടി രൂപ ബാലന്‍സായുണ്ട്. ആക്‌സിസ് ബാങ്കിന്റെ ഇന്ദിര നഗര്‍ ബ്രാഞ്ചില്‍ ഏകദേശം 5.79 കോടി രൂപയുടെ സ്ഥിര നിക്ഷേപവും വിജയ്ക്കുണ്ട്. ഭാര്യ സംഗീതയുടെ പേരില്‍ ഏകദേശം 15.51 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ടെന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.

ആഡംബര കാറുകളുടെ നീണ്ട നിരയും സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ബിഎംഡബ്ല്യു 530, ടൊയോട്ട വെല്‍ഫയര്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. കാറുകള്‍ക്ക് പുറമേ, 1.20 കോടി രൂപ വിലമതിക്കുന്ന ഏകദേശം 883 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും വിജയിന്റെ പക്കലുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി രൂപ വിലമതിക്കുന്ന ഏകദേശം 391 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൈവശമുണ്ട്. ഏകദേശം 1 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും കുടുംബത്തിന് സ്വന്തമായുണ്ട്.

സ്വകാര്യ സ്വത്തുക്കള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പുറമെ കമ്പനികളിലും ട്രസ്റ്റുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വന്‍ നിക്ഷേപങ്ങളും വിജയ്ക്കുണ്ട്. ലോകമെമ്പാടുമായി ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ നിക്ഷേപമായി വിജയ്ക്കുണ്ട്. വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയിലായി 56 കോടി രൂപയുടെ നിക്ഷേപമാണ് സത്യവാങ് മൂലം സാക്ഷ്യപ്പെടുത്തുന്നത്.

Vijay's declares assets of Rs 404 crore, a bank balance of Rs 213 crore, and luxury cars.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

പ്രതിരോധ വകുപ്പിൽ പെയ്ഡ് ഇന്റേൺഷിപ്പ്, എൻജിനിയറിങ്, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

സ്കൂട്ടർ മോഷ്ടിച്ച് അതിൽ വിലസും, പിന്നെ വിൽക്കും; കുപ്രസിദ്ധ വാഹന മോഷ്ടാവ് ഒടുവിൽ വലയിൽ

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പിണറായി പറയുമോ?‘, അൻവറിന് ക്ലീൻ ചിറ്റ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'റീഫണ്ട് കിട്ടുമോ?'; ഗ്രീനിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

SCROLL FOR NEXT