വിക്രം സമ്പത്ത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
India

'ചരിത്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നത് വ്യത്യസ്ത ശബ്ദങ്ങളും വ്യാഖ്യാനങ്ങളും , സവര്‍ക്കറെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്'

ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്നത് അപമാനകരമാണെന്ന് സമ്പത്ത് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വ്യത്യസ്തങ്ങളായ ശബ്ദങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകുമ്പോഴാണ് ചരിത്രം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് എഴുത്തുകാരന്‍ വിക്രം സമ്പത്ത്. തിങ്ക് എഡ്യൂ കോണ്‍ക്ലേവ് പതിമൂന്നാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനായക് ദാമോദര്‍ സവര്‍ക്കറെ പോലുള്ള വ്യക്തികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും കാലം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്നത് ടിപ്പുവിന്‍റെ അതിക്രമങ്ങള്‍ക്കിരയായ വിഭാഗങ്ങളുടെ വികാരങ്ങളെ അപമാനിക്കലാണെന്ന് സമ്പത്ത് പറഞ്ഞു. ചരിത്ര പുരുഷന്‍മാരെ നായകന്‍മാരായോ വില്ലന്‍മാരായോ തരംതിരിക്കാന്‍ കഴിയില്ലെങ്കിലും തെളിവുകള്‍ സൂചിപ്പിക്കുന്നത് ടിപ്പു സുല്‍ത്താനെപ്പോലുള്ള ഒരാള്‍ നെഗറ്റീവ് ക്യാരക്ടര്‍ ആയിരുന്നുവെന്നാണ്. ഇത്തരത്തില്‍ മുന്‍ കാലങ്ങളില്‍ അക്രമം വ്യാപകമായിരുന്നു. പലതും വംശഹത്യയുടെ തലത്തിലേയ്ക്ക് എത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാര്‍ സമുദായത്തിലെ നൂറുകണക്കിന് അംഗങ്ങളെ കൂട്ടക്കൊല ചെയ്തയാളാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു ജയന്തി അനുസ്മരണത്തോടുള്ള മംഗലാപുരത്തെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പിനെയും സമ്പത്ത് പരാമര്‍ശിച്ചു.

കുറഞ്ഞത് സവര്‍ക്കറെ പോലുള്ള വ്യക്തികളെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കറുടെ കവിതകളിലൊന്ന് ട്യൂണ്‍ ചെയ്തതിന് ലതാമങ്കേഷ്‌കറിന്റെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കറെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്ന് പുറത്താക്കിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രം രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ സവര്‍ക്കറിനെ പരാജയത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നളന്ദയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ അത് നശിപ്പിച്ച മനുഷ്യന്റെ പേരില്‍ ഭക്തിയാര്‍പൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നത് പരിഹാസമാണ്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ ആന്റ് കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സംരംഭങ്ങളെക്കുറിച്ചും സമ്പത്ത് സംസാരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ​ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തും

SCROLL FOR NEXT