ജിതന്‍ സാഹനി എക്സ്
India

ബിഹാര്‍ മുന്‍മന്ത്രിയുടെ അച്ഛനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി വികൃതമാക്കിയ നിലയില്‍

മുന്‍ മന്ത്രിയും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മുന്‍ മന്ത്രിയും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം.

ദര്‍ബംഗ സിറ്റിയിലെ സുപോല്‍ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛന്‍ താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയില്‍ ജിതന്‍ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ദര്‍ബംഗ എസ്എസ്പി ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി.

നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായിരുന്നു മുകേഷ് സാഹനി. പിന്നീട് ബിജെപിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. നിലവില്‍ മുകേഷ് സാഹനിയുടെ വിഐപി പാര്‍ട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

SCROLL FOR NEXT