Viral Video Shows Noida Man Performing Dangerous Car Stunt X
India

നടുറോഡില്‍ കാറില്‍ അഭ്യാസപ്രകടനം; 57,500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്- വിഡിയോ

വിഡിയോ പോസ്റ്റ് ചെയ്തതോടെ ഉത്തരവാദിത്തപരമായ ഡ്രൈവിങിനെക്കുറിച്ചും അശ്രദ്ധമായ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഡ്രൈവിങ് മിടുക്ക് കാണിക്കാന്‍ ശ്രമിച്ചതിന് എട്ടിന്റെ പണികൊടുത്ത് ട്രാഫിക് പൊലീസ്. മാരുതി സുസുക്കി ബലേനോ കാര്‍ അതിവേഗത്തില്‍ റോഡില്‍ അഭ്യാസം കാണിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മറ്റൊരു കാറില്‍ നിന്നുമെടുത്ത ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. വിഡിയോയുടെ അവസാനം ട്രാഫിക് പൊലീസ് 57,500 രൂപ ഫൈന്‍ അടിച്ചു നല്‍കിയതും കാണുന്നുണ്ട്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

പിന്നാലെ വരുന്ന കാറിന് മുമ്പില്‍ അഭ്യാസം കാണിക്കുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗത്തുള്ളത്. നടുറോഡില്‍ നിന്നും കാര്‍ പെട്ടെന്ന് തെന്നിമാറി വട്ടംകറങ്ങി റോഡരികില്‍ നിര്‍ത്തുന്നു. അടുത്ത സീനില്‍ അതേ കാര്‍ വീണ്ടും അഭ്യാസ പ്രകടനം നടത്തി ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിര്‍ത്തുന്നു. അശ്രദ്ധയോടെ അപകടകരമായ ഡ്രൈവിങ് നടത്തിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിഡിയോ പോസ്റ്റ് ചെയ്തതോടെ ഉത്തരവാദിത്തപരമായ ഡ്രൈവിങിനെക്കുറിച്ചും അശ്രദ്ധമായ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി. പിന്നീട് വിഡിയോ വൈറലാവുകയും ചെയ്തു. ചെലവേറിയ ഫണ്ടാണല്ലോ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

ആല്‍ഫ 2 മാര്‍ക്കറ്റില്‍ എല്ലാ ദിവസവും ഇതുപോലുള്ള ഡ്രൈവര്‍മാരെ കാണാറുണ്ടെന്നും ഇത് അവര്‍ക്ക് ഒരു ദൈനംദിന കാര്യമാണെന്നും മറ്റൊരാള്‍ കുറിച്ചു. ഗതാഗത നിയമങ്ങളെ ഒരുവ തമാശയായിട്ടാണ് ഇത്തരം ആളുകള്‍ കാണുന്നതെന്ന് തോന്നുന്നു. യുപിയിലുടനീളം ഇതേപ്രശ്‌നമാണെന്ന് തോന്നുന്നു. മുമ്പ് ബംഗളൂരുവില്‍ താമസിച്ചിരുന്നു. അവിടെ ഇത്രയും അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പിഴയല്ല വേണ്ടത്, വാഹനം പിടിച്ചെടുത്ത് വടികൊണ്ട് നല്ല തല്ല് കൊടുക്കുകയാണ് വേണ്ടതെന്നാണ് മറ്റൊരു കമന്റ്.

Viral Video Shows Noida Man Performing Dangerous Car Stunt, Police Slap Rs 57,500 Fine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT