കേന്ദ്രമന്ത്രി രാംദാസ് അത്താവലെ 
India

മഹാകുംഭമേളയില്‍ പങ്കെടുത്തില്ല; രാഹുല്‍ ഗാന്ധിയെ ഹിന്ദുവോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണം; കേന്ദ്രമന്ത്രി

കുംഭമേളയില്‍ പങ്കെടുക്കാതെ അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയെയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കുംഭമേളയില്‍ പങ്കെടുക്കാതെ അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

താക്കറെ എപ്പോഴും ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കും, പക്ഷെ പ്രയാഗ് രാജിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 'മഹാ കുംഭമേളയില്‍ പങ്കെടുക്കാതെ താക്കറെയും ഗാന്ധി കുടുംബവും ഹിന്ദുത്വത്തെ അപമാനിച്ചു. ഹിന്ദുവായിരിക്കുന്നതും മഹാ കുംഭമേളയില്‍ പങ്കെടുക്കാത്തതും ഹിന്ദുക്കള്‍ക്ക് അപമാനമാണ്, ഹിന്ദുക്കള്‍ അവരെ ബഹിഷ്‌കരിക്കണം,' അദ്ദേഹം പറഞ്ഞു.

ജനവികാരം മാനിച്ചെങ്കിലും അവര്‍ കുംഭമേളയുടെ ഭാഗമാകണമായിരുന്നെന്നും മന്ത്രി പറഞ്ഞു. 'അവര്‍ക്ക് എപ്പോഴും ഹിന്ദു വോട്ടുകള്‍ വേണം. എന്നാല്‍ കുംഭമേളയില്‍ അവര്‍ പങ്കെടുക്കുന്നില്ല. ഹിന്ദു വോട്ടര്‍മാര്‍ അവരെ ബഹിഷ്‌കരിക്കണം'- അത്താവലെ പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു വോട്ടര്‍മാര്‍ ഈ നേതാക്കളെ ഒരു പാഠം പഠിപ്പിച്ചു, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

45 ദിവസം നീണ്ട മഹാംകുംഭമേള ശിവരാത്രി ദിവസമായ ഫെബ്രുവരി26ന് സമാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT