പ്രതീകാത്മക ചിത്രം 
India

കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; ഉറങ്ങിക്കിടന്ന അമ്മയും മകളും മരിച്ചു

പദ്മനഗര്‍ സ്വദേശിയായ നടിക്കുടി ലക്ഷ്മിയും മകള്‍ കല്യാണിയും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു. ഇന്ന്  പുലര്‍ച്ചെ നിര്‍ത്താതെ പെയ്ത മഴയിലാണ് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അമ്മയും മകളും മരിച്ചത്.

പദ്മനഗര്‍ സ്വദേശിയായ നടിക്കുടി ലക്ഷ്മിയും മകള്‍ കല്യാണിയും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെയായിരുന്നു കല്യാണിയുടെ വിവാഹം. കുറച്ചുവര്‍ഷങ്ങള്‍ക്ക മുന്‍പാണ് നല്‍ഗൊണ്ടയില്‍ നിന്ന് ഇവര്‍  ശ്രീകാകുളത്തേക്ക് താമസം മാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കി ഉപജീവനം നടത്തുന്നവരായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT