കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യം 
India

കനത്ത മഴയില്‍ നാലുനില കെട്ടിടം നിലംപൊത്തി; വീഡിയോ

കെട്ടിടത്തില്‍ യൂക്കോ ബാങ്കിന്റെ ശാഖ, ഒരു ഹോട്ടല്‍, ഒരു ബാര്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഷിംല: കനത്ത മഴയില്‍ നാലുനില കെട്ടിടം നിലം പതിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയിലെ ചോപ്പാല്‍ മാര്‍ക്കറ്റിലെ കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ യൂക്കോ ബാങ്കിന്റെ ശാഖ, ഒരു ഹോട്ടല്‍, ഒരു ബാര്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം തകരുന്നതിന്് മുന്‍പ് ആളുകളെ മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി അതിശക്തമായ മഴയാണ് പെയ്തത്. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT