കല്യാണ ഘോഷയാത്രക്കിടെ നോട്ടുകെട്ടുകള്‍ വാരിയെറിയുന്നു  വീഡിയോ ദൃശ്യം
India

കല്യാണ ഘോഷയാത്ര കണ്ടുനിന്നവര്‍ക്ക് കൈനിറയെ പണം; വായുവില്‍ പറന്ന് നടന്നത് 20 ലക്ഷത്തിന്റെ നോട്ടുകള്‍; വിഡിയോ

ആഘോഷത്തിനെത്തിയവര്‍ക്കും കണ്ടുനിന്നവര്‍ക്കും കൈനിറയെ പണവുമായി വീട്ടിലേക്ക് മടങ്ങാനായി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വ്യത്യസ്തമാക്കുന്നത് ഇപ്പോള്‍ പതിവ് രീതിയാണ്. അതിനായി ഏതറ്റം വരെ പോകാനും ചിലര്‍മടി കാണിക്കില്ല. അത്തരമൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിവാഹഘോഷയാത്രയക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞായിരുന്നു ഇവരുടെ ആഘോഷം. ആഘോഷത്തിനെത്തിയവര്‍ക്കും കണ്ടുനിന്നവര്‍ക്കും കൈനിറയെ പണവുമായി വീട്ടിലേക്ക് മടങ്ങാനായി. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി വരന്റെ വീട്ടുകാര്‍ ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലായിരുന്നു ഇത്തരമൊരു വിവാഹാഘോഷം നടന്നത്.

വിവാഹഘോഷയാത്രയ്ക്കിടെ സമീപത്തെ വീടുകളിലെ ടെറസുകളില്‍ കയറി നിന്നും ജെസിബിക്ക് മുകളില്‍ കയറി നിന്നുമാണ് വരന്റെ ബന്ധുക്കള്‍ കടലാസ് കണക്കെ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വായുവില്‍ പറന്നുനടക്കുന്നത് വീഡിയോയില്‍ കാണാം. ഇത് എടുക്കാനായി ഗ്രാമീണര്‍ തിരക്ക് കൂട്ടുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT