narendra modi ഫയൽ
India

ഊര്‍ജ്ജ പ്രതിസന്ധി; മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, സ്റ്റോക്ക് വിലയിരുത്തും

പശ്ചിമേഷ്യയിലെ സാഹചര്യം അവലോകനം ചെയ്യാന്‍ മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സാഹചര്യം അവലോകനം ചെയ്യാന്‍ മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് ചേരുന്ന യോഗത്തില്‍ പെട്രോളിയം, വൈദ്യുതി, വളം എന്നിവയുടെ ലഭ്യതയും സ്റ്റോക്കും വിലയിരുത്തും.

രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം, സ്ഥിരതയുള്ള ലോജിസ്റ്റിക്‌സ്, കാര്യക്ഷമമായ വിതരണം എന്നിവ ഉറപ്പാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. ഇതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. പുതുതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്തൃ, വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ലോകമെമ്പാടും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സമാധാനം, വര്‍ദ്ധിച്ച പൊതുജന അവബോധം എന്നിവയിലൂടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്താരാഷ്ട്ര വിതരണ ശൃംഖലകളില്‍ ഉയര്‍ന്നുവന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിതരണ ശൃംഖലയില്‍ സംഭവിച്ച തടസ്സങ്ങള്‍ എങ്ങനെ മറികടക്കാമെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയത്.

West Asia conflict: Modi calls ministerial meeting to review energy situation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്