മമത ബാനര്‍ജി, സുവേന്ദു അധികാരി File
India

തൃണമൂലില്‍ അഴിച്ചുപണിയുമായി മമത, വിമത എംപിമാരുമായി സുവേന്ദുവിന്റെ കൂടിക്കാഴ്ച; ബംഗാള്‍ രാഷ്ട്രീയ നാടകം തുടരുന്നു

തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് വിമത എംപി സായോനി ഘോഷിനെ നീക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പ് രൂക്ഷമാക്കി നേതാക്കള്‍ കൂട്ടമായി ബിജെപി പക്ഷത്തേക്ക് ചേക്കേറിയതിനു പിന്നാലെ, പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ അഴിച്ചുപണിയുമായി മമത ബാനര്‍ജി. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് വിമത എംപി സായോനി ഘോഷിനെ നീക്കി പകരം അര്‍ണബ് ബാനര്‍ജിയെ നിയമിച്ചു. നോര്‍ത്ത് കൊല്‍ക്കത്തയുടെ ചുമതലയില്‍ നിന്ന് എംപിയായ സുധീപ് ബാന്ധോപാധ്യായയെ നീക്കി കുണാല്‍ ഘോഷിനെയും നിയമിച്ചു.

വിമത തൃണമൂല്‍ എംപിമാരുമായി ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഞായറാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മമതയുടെ നിര്‍ണായക നീക്കം. വിമത എംപിമാര്‍ തിങ്കളാഴ്ച ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെയും കാണുമെന്നാണ് വിവരം. കാകോലി ഘോഷ് ദസ്തിദാരുടെ നേതൃത്വത്തില്‍ ഇരുപതോളം എംപിമാരാണ് സ്പീക്കറെ കാണാനിരിക്കുന്നത്. തങ്ങളാണ് 'യഥാര്‍ഥ' തൃണമൂലെന്ന് അംഗീകരിക്കണമെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നും വിമതര്‍ ആവശ്യപ്പെടും.

പാര്‍ട്ടിയുടെ ലോക്‌സഭാ നേതാവും മുതിര്‍ന്ന എംപിയുമായ സുദീപ് ബാന്ധോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ച. പാര്‍ട്ടിവിട്ട വിമത എംപി ശതാബ്ദി റോയിയും സുദീപ് ബാന്ധോപാധ്യായക്കൊപ്പം ഭൂപേന്ദര്‍ യാദവിനെ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗിക പക്ഷമായി അംഗീകരിച്ചാല്‍ വിമതര്‍ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഇതിനകം നിരവധി നേതാക്കളാണ് രാജിവെച്ചത്. രാജ്യസഭ എംപി സുഷ്മിത ദേവ് എംപി സ്ഥാനവും പാര്‍ട്ടി അംഗത്വവും ഉപേക്ഷിച്ചു. മുതിര്‍ന്ന നേതാവ് സുഖേന്ദപ ശേഖര്‍ റേയും മാനസ് ഭൂനിയയും പാര്‍ട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്. വിമതരുടെ ക്യാമ്പില്‍ യൂസഫ് പഠാന്‍, അബുതാഹിര്‍ ഖാന്‍, പാര്‍ഥ ഭൗമിക്, ബാപി ഹല്‍ദാര്‍, സായോനി ഘോഷ്, രചന ബാനര്‍ജി, അസിത് മാല്‍, കെ റഹ്മാന്‍, ശര്‍മിള സര്‍ക്കാര്‍, ജൂണ്‍ മലിയ, മാല റോയ്, ദേവ് അധികാരി, ശതാബ്ദി റോയ്, ജഗദീപ് ചന്ദ്ര ബര്‍മ, അരൂപ് ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെ ഉള്ളതായാണ് വിവരം. ഇവരെല്ലാവരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

West Bengal Chief Minister Suvendu Adhikari, to meet dissident TMC MPs in Delhi on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!