അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്ത പോസ്റ്റര്‍ 
India

'വന്‍മരങ്ങള്‍ വീഴുമ്പോള്‍...' രാജീവ് സ്മരണയില്‍ പുലിവാലു പിടിച്ച് അധീര്‍ രഞ്ജന്‍ ചൗധരി, വിവാദം

വിവാദമായതിനു പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, ഇതു താന്‍ ചെയ്തതല്ലെന്ന് ചൗധരി വിശദീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ വിവാദമായ വാക്കുകള്‍ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. വന്‍മരങ്ങള്‍ വീഴുമ്പോള്‍ നിലം കുലുങ്ങും എന്ന വാക്കുകള്‍ ചേര്‍ത്ത പോസ്റ്ററാണ് ചൗധരി ട്വീറ്റ് ചെയ്തത്. വിവാദമായതോടെ ഇതു ഡിലീറ്റ് ചെയ്തു.

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരെ വ്യാപകമായി അക്രമം അരങ്ങേറിയപ്പോള്‍ രാജീവ് ഗാന്ധി പറഞ്ഞതായി പറയപ്പെടുന്ന വാക്കുകളാണിത്. അക്രമത്തെ ന്യായീകരിച്ചുകൊണ്ടുള്ള രാജീവിന്റെ വാക്കുകള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. ചരമ  വാര്‍ഷിക ദിനത്തില്‍ ഈ വാക്കുകള്‍ തന്നെ തെരഞ്ഞെടുത്ത് അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കി.

വിവാദമായതിനു പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, ഇതു താന്‍ ചെയ്തതല്ലെന്ന് ചൗധരി വിശദീകരിച്ചു. തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ട്വീറ്റ് എന്ന് ചൗധരി പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT