ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നു ഫയല്‍
India

രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?; എന്തുകൊണ്ട് ദുര്യോധനനെ കത്തിക്കുന്നില്ല?; പരാതി

വളരെ ലളിതമായി നിയമപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഈ അപേക്ഷ തള്ളിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

റായ്പൂര്‍: കസ്റ്റഡി മര്‍ദനം, പൊലീസ് അതിക്രമം, സാമൂഹിക അനീതി തുടങ്ങിയവയാണ് സാധാരണയായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതികളായി എത്താറുള്ളത്. എന്നാല്‍ ഇത്തവണ ലഭിച്ച പരാതി കണ്ട് കമ്മീഷന്‍ അമ്പരന്നു. ദസറ ആഘോഷത്തിലെ ഒരു ചടങ്ങിനെതിരായിരുന്നു പരാതി. രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവാകശത്തിന്റെ ലംഘനമല്ലേയെന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം. ഛത്തീസ്ഗഢ് മനുഷ്യാവകാശ കമ്മീഷനാണ് വിചിത്രമായ പരാതി ലഭിച്ചത്.

വര്‍ഷങ്ങളായി ദസറ ആഘോഷങ്ങളില്‍ രാവണന്റെ കോലമാണ് കത്തിക്കുന്നത്. തിന്മയുടെ നാശമാണ് പ്രതീകാത്മകമായി കോലം അഗ്നിക്കിരയാക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് രാവണന്റെ മാത്രം കോലം കത്തിക്കുന്നു?. രാവണനെക്കാള്‍ ക്രൂരവും ഹീനവുമായി പ്രവൃത്തി നടത്തിയ ദുര്യോധനന്റെ കോലം കത്തിക്കാത്തത് എന്തുകൊണ്ടെന്നും പരാതിക്കാരന്‍ ചോദിക്കുന്നു.

പരാതി പുരാണവുമായി ബന്ധപ്പെട്ടതിനാല്‍, മനുഷ്യാവകാശ കമ്മീഷന്‍ തങ്ങളുടെ അധികാര പരിധികള്‍ പരാതിക്കാരന് വിശദീകരിച്ചുകൊടുത്തു. ' പരാതി കണ്ട് ഞങ്ങള്‍ അമ്പരന്നു പോയി. മനുഷ്യാവകാശ കമ്മീഷന്‍ കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശങ്ങളാണെന്നും അല്ലാതെ പൗരാണിക മിത്തുകളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയല്ലെന്നും ഞാന്‍ പരാതിക്കാരനോട് പറഞ്ഞു'- ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ ചെയര്‍മാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വളരെ ലളിതമായി നിയമപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഈ അപേക്ഷ തള്ളിയത്. രാവണന്‍ മനുഷ്യവിഭാഗത്തില്‍പ്പെടുന്നയാളല്ല. അതിനാല്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മീഷന്റെ അധികാരപരിധിക്ക് പുറത്താണെന്നെും ഈ പരാതിയുമായി മുന്നോട്ടുപോകാനാണ് താല്‍പര്യമെങ്കില്‍ ഉചിതമായ മറ്റ് ഫോറങ്ങളെ സമീപിക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കാല്‍നൂറ്റാണ്ടിനിടെ ലഭിച്ച 74,000 പരാതികളില്‍ ഏറ്റവും വിചിത്രമായ പരാതിയായിരുന്നു ഇതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

‘Why burn Ravana’s effigy, not Duryodhana’s?’: Bizarre plea before Chhattisgarh human rights panel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ