'ക്ലൈമാക്സിലെ ആ പാട്ടിനായി ശ്രദ്ധ കൂട്ടിയത് 12 കിലോ ഭാരം, വണ്ണം കൂടിയതോടെ കാൽമുട്ടിന് വേദന'; 'ഈഠ'യിലെ പാട്ടിനെക്കുറിച്ച് കൊറിയോ​ഗ്രഫർ

'ചിത്രീകരണത്തിന്റെ രണ്ടാം ദിവസം തന്നെ ശ്രദ്ധയ്ക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു'.
Shraddha Kapoor, Eetha
Shraddha Kapoor, Eetha ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ശ്രദ്ധ കപൂർ നായികയായെത്തുന്ന പുതിയ ചിത്രമാണ് 'ഈഠ'. ചിത്രത്തിലെ ക്ലൈമാക്സിലെ ​ഗാനരം​ഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് കൊറിയോ​ഗ്രഫർ വൈഭവി മെർച്ചന്റ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രശസ്ത തമാശ, ലാവണി കലാകാരി വിഠാഭായ് നാരായണൻഗാവോങ്കറിന്റെ ജീവിത കഥയാണ് ‘ഈഠ’ പറയുന്നത്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി ശ്രദ്ധ കപൂർ ശരീരഭാരം കൂട്ടിയെന്നും വൈഭവി പറയുന്നു. ശരീരഭാരം കൂടിയതിനാൽ റിഹേഴ്സലുകൾ ചെയ്യുമ്പോൾ ശ്രദ്ധ ഏറെ ബുദ്ധിമുട്ടിയെന്നും വൈഭവി കൂട്ടിച്ചേർത്തു. ഏകദേശം 10 മുതൽ 12 കിലോ വരെ ശരീരഭാരം ശ്രദ്ധ കൂട്ടിയതായും വൈഭവി വെളിപ്പെടുത്തി. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വൈഭവി.

"റിവേഴ്സ് ഓർഡറിൽ ഷൂട്ടിങ് നടത്താമെന്നാണ് സംവിധായകൻ ലക്ഷ്മൺ ഉടേക്കർ തീരുമാനിച്ചിരുന്നത്. ആദ്യം തന്നെ സിനിമയുടെ സെക്കൻഡ് ഹാഫ് ഷൂട്ട് ചെയ്യാമെന്നും അതിന് ശേഷം ക്ലൈമാക്സിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഏകദേശം 10 മുതൽ 12 കിലോ വരെ ശരീരഭാരം ശ്രദ്ധയ്ക്ക് കൂട്ടേണ്ടതായി വന്നു.

വണ്ണം കൂടിയതോടെ കാൽമുട്ടിന് വേദന, മസിൽ വേദന തുടങ്ങിയ പ്രശ്നങ്ങളും ശ്രദ്ധയ്ക്കുണ്ടായി. അതുപോലെ പെട്ടെന്ന് ശരീരഭാരം കൂട്ടിയതുകൊണ്ട് അത് ശ്രദ്ധയുടെ സ്റ്റാമിനയെയും ബാധിച്ചു. അതുകൊണ്ട്, ഓരോ മണിക്കൂറും കണക്കിലെടുത്തു കൊണ്ട് കഠിനമായ റിഹേഴ്സലുകളിലൂടെയും പരിശീലനങ്ങളിലൂടെയുമാണ് ഞങ്ങൾ മുന്നോട്ട് പോയത്.

ഇതിനിടെ ചിത്രീകരണത്തിന്റെ രണ്ടാം ദിവസം തന്നെ ശ്രദ്ധയ്ക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു. ഇത് എല്ലാവരുടെയും മനോവീര്യത്തെ ശരിക്കും തളർത്തിക്കളഞ്ഞു. എന്നാൽ ആറാഴ്ച മുതൽ രണ്ടു മാസം വരെയുള്ള ഇടവേളയ്ക്കും കർശനമായ ഫിസിയോതെറാപ്പിക്കും ശേഷം ശ്രദ്ധ വീണ്ടും തിരിച്ചെത്തി.

തുടർന്ന് ചെയ്ത ഓരോ ലാവണി പെർഫോമൻസിലും, വാം-അപ്പ്, കൂൾ-ഡൗൺ, ഫിസിയോതെറാപ്പി തുടങ്ങിയവയെല്ലാം ഞങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു".- വൈഭവി പറഞ്ഞു.

Shraddha Kapoor, Eetha
30 വർഷങ്ങൾക്കു ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്നു; കാലപ്പഴക്കമുള്ള തമാശകൾ, 'മൂൺവാക്കി'ന് വിമർശനം
Shraddha Kapoor, Eetha
സുരേഷ് ഗോപിയുടെ നായികയായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി: ശ്രുതിക അര്‍ജുന്‍
Shraddha Kapoor, Eetha
പ്രണവിനെ കാണാനില്ല, നോക്കിയപ്പോള്‍ തെങ്ങിന്റെ മൂട്ടില്‍ കിടന്നുറങ്ങുന്നു; അദ്ദേഹം ഇന്‍ട്രോവെര്‍ട്ട് അല്ല: ജിബിന്‍ ഗോപിനാഥ്
Summary

Actress Shraddha Kapoor gained 10-12 kg for Eetha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER