modi ANI
India

'ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി ഇളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ആവശ്യമായ സംഭാവന നല്‍കുന്നതില്‍ വ്യവസായ ലോകം പിന്നോട്ടുപോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ നികുതിയിളവുകള്‍ നല്‍കിയിട്ടും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനോ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കോര്‍പറേറ്റുകള്‍ തയാറാകുന്നില്ല. വ്യവസായ അന്തരീക്ഷം മെച്ചെപ്പെടുത്താന്‍ 2014ല്‍ 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കുറച്ചു. നികുതി റിട്ടേണും റീഫണ്ട് പ്രക്രിയയും ലളിതമാക്കി. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതിന്റെയൊന്നും പ്രയോജനം ജീവനക്കാരിലേക്കും തൊഴില്‍ മേഖലയിലേക്കും എത്തിയോ എന്ന ചോദ്യമാണ് മോദി ഉയര്‍ത്തിയത്. 'നികുതിയിളവുകള്‍ നല്‍കിയതിന് പിന്നാലെ നിങ്ങള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചോ? ജീവനക്കാരുടെ എണ്ണം കൂട്ടിയോ? ഇല്ല. എല്ലാം മോദിജി ചെയ്യട്ടെ, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന നിലപാടാണ് നിങ്ങള്‍ സ്വീകരിക്കുന്നത്. എത്ര നല്‍കിയാലും മതിയാകാത്തവരാണ് നിങ്ങളെന്ന് എനിക്കറിയാം' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

Why tax cuts not resulted in job, salary hikes? Modi to India Inc

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത, അക്‌വാന്‍ ഇന്ന് കരതൊടും; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ

സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

11 അല്ല, കേരളത്തിലെത്തിയപ്പോള്‍ 1.55 രൂപ കൂടി; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം