ഹാജിപ്പൂരില്‍ ജമ്മു താവി എക്‌സ്പ്രസിനു പ്രതിഷേധക്കാര്‍ തീവച്ചപ്പോള്‍/പിടിഐ 
India

ശമനമില്ലാതെ പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു; ഫരീദാബാദില്‍ നിരോധനാജ്ഞ

പ്രതിഷേധത്തെത്തുടര്‍ന്ന് ബിഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേറി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ സമരക്കാര്‍ തീവെച്ചു. സമസ്തിപൂരില്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനും തീയിട്ടു.

ബിഹാറിലെ ബുക്‌സറില്‍ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു. റെയില്‍വേ ട്രാക്കിനും കേടുപാടു വരുത്തി. സമരക്കാര്‍ റെയില്‍-റോഡ് ഗതാഗതം തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് ബിഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 72 തീവണ്ടികള്‍ വൈകിയാണ് ഓടുന്നതെന്നും റെയില്‍വേ അറിയിച്ചു. 

മുംഗര്‍ ഗംഗ പാലം പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ, ഭഗല്‍പൂര്‍-പാട്‌ന റോഡില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ ആക്രമിച്ചു. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം കത്തുകയാണ്. 

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പല്‍വാല്‍ ജില്ലയിലും, ബല്ലഭ്ഗാര്‍ഹ് സബ് ഡിവിഷനിലുമാണ് നിയന്ത്രണം. 

സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അഗ്‌നിപഥ്. നാല് വർഷത്തേക്ക് മാത്രമായി പ്രതിവർഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ്ഉ അഗ്‌നിപഥിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സമരം രൂക്ഷമായതോടെ, പ്രതിഷേധം തണുപ്പിക്കാന്‍യർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT