പ്രതീകാത്മക ചിത്രം 
India

കാമുകിക്കൊപ്പം ഭര്‍ത്താവ് ഹോട്ടല്‍ മുറിയില്‍, കയ്യോടെ പിടികൂടി ഭാര്യ; യുവതിയെ നഗ്നയാക്കി പുറത്തേയ്ക്ക് വലിച്ചിഴച്ചു

ഗുജറാത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കാമുകിക്കൊപ്പം യുവാവിനെ കയ്യോടെ പിടികൂടി ഭാര്യ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കാമുകിക്കൊപ്പം യുവാവിനെ കയ്യോടെ പിടികൂടി ഭാര്യ. യുവാവിനൊപ്പം കാമുകിയെയും ഭാര്യയും കുടുംബക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവതിയുടെ തുണി വലിച്ചുകീറി നഗ്നയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വല്‍സാദിലെ ഹോട്ടലിലാണ് സംഭവം. കാമുകിക്കൊപ്പം യുവാവും മുറിയില്‍ ഉണ്ടെന്ന് അറിഞ്ഞ് ഭാര്യയും മകളും ഹോട്ടലില്‍ എത്തുകയായിരുന്നു. ഭര്‍ത്താവിന് വിവാഹേതര ബന്ധം ഉണ്ടെന്ന സംശയത്തിലായിരുന്നു ഭാര്യയുടെയും മകളുടെയും പരിശോധന. 

കാമുകിക്കൊപ്പം യുവാവിനെ കണ്ട് കുപിതരായ ഭാര്യയും കുടുംബക്കാരും ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കാമുകിയെയും വെറുതെ വിട്ടില്ല. കാമുകിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. നഗ്നയായി മുറിക്ക് പുറത്തിറങ്ങാന്‍ ഭാര്യയും ബന്ധുക്കളും നിര്‍ബന്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'