കൃഷ്ണാ നദിയില്‍ ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടം 
India

സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ പുഴയിലേക്ക് തള്ളിയിട്ടു; യുവതിക്കെതിരെ പരാതി; വിഡിയോ വൈറല്‍

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്‌ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ ഭാര്യ നിറഞ്ഞൊഴുകുന്ന കൃഷ്ണനദിയിലേക്ക് തള്ളിയിട്ടു. മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. മനഃപൂര്‍വം തള്ളിയിട്ടതെന്നാണ് നവവരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്‌ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.

യുവാവ് നദിയിലേക്ക് വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അതിനുപിന്നാലെ സംഭവത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ റായ്ച്ചൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

A man named Tatappa alleged that his wife pushed him into the River Krishna while taking a selfie at Kadlur in Raichur district. Locals rescued him, and a video of the incident has gone viral. Police inquiry is awaited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT