അറസ്റ്റിലായ നികിത, അമ്മ, സഹോദരൻ എന്നിവർ  എഎൻഐ
India

കുട്ടിയെ മറയാക്കി ജാമ്യം നേടുന്നത് അനുവദിക്കരുത്, ചെയ്തത് ക്രൂര കുറ്റകൃത്യമെന്ന് ടെക്കിയുടെ കുടുംബം

ജനുവരി 4ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ ഭാര്യ നാലു വയസ്സുള്ള കുട്ടിയെ മറയാക്കി ജാമ്യം നേടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കുടുംബം. കുഞ്ഞിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിച്ചതായി അതുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. കുറ്റകൃത്യം വളരെ ഹീനമാണ്. കുട്ടിയുടെ പൂര്‍ണ സംരക്ഷണം കുട്ടിയുടെ മുത്തച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതുല്‍ സുഭാഷിന്റെ ഭാര്യയുടെ ജാമ്യാപേക്ഷ ബംഗലൂരു കോടതി ജനുവരി 4ന് പരിഗണിക്കും. അതേസമയം, അതുല്‍ സുഭാഷിന്റെ മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കുട്ടി എവിയെന്ന് കണ്ടെത്തുന്നതിനായി യുപി, കര്‍ണാടക, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

അതുലിന്റെ ഭാര്യയ്ക്ക് ജാമ്യം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ കുട്ടിയെ ഉപദ്രവിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുമെന്നാണ് മുത്തച്ഛന്‍ പവന്‍ കുമാര്‍ മോദി പറയുന്നത്. തന്റെ മകനെ ആത്മഹത്യയിലേയ്ക്ക് നയിക്കാന്‍ കഴിയുമെങ്കില്‍ കുട്ടിയോടും ക്രൂരത ചെയ്യാന്‍ അവള്‍ക്ക് കഴിയും, പവന്‍ കുമാര്‍ പറഞ്ഞു.

ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും പീഡനത്തെപ്പറ്റി വിഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതി വെക്കുകയും ചെയ്തതിന് ശേഷമാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. വിവാഹ മോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത