പ്രതീകാത്മക ചിത്രം 
India

സ്ത്രീകള്‍ കുളിക്കുന്നതിന്റേയും വസ്ത്രം മാറുന്നതിന്റേയും ദൃശ്യം പകര്‍ത്തല്‍ ശീലമാക്കി; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ 

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. സഹോദരി വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ ശീലം തിരിച്ചറിഞ്ഞത്.

ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതി സ്ഥിരമായി ഫോണില്‍ പകര്‍ത്താറുണ്ട്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡന കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

താന്‍ അടുത്തുചെല്ലുമ്പോഴെല്ലാം ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്യുന്നതില്‍ സംശയം തോന്നിയ ഭാര്യ മൊബൈല്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യ പ്രതി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതം കാണിച്ച് ചോദ്യം ആവര്‍ത്തിച്ചതോടെ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ഭാര്യയോടെ തുറന്നുപറയുകയായിരുന്നു. 

സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്ന് ഇയാള്‍ ഭാര്യയോട് സമ്മതിച്ചു.  ഇതിനുശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം