പ്രതീകാത്മക ചിത്രം 
India

ഫെയ്‌സ്ബുക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിദൃശ്യം; യുവാവ് അറസ്റ്റില്‍

ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമൂഹമാധ്യമത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്നതിനായി ഭാര്യയുടെ കുളിമുറിദൃശ്യം പങ്കുവെച്ച യുവാവ് അറസ്റ്റില്‍. ഭാര്യ കുളിക്കുന്ന ദൃശ്യം വീഡിയോ കോളിലൂടെ പകര്‍ത്തിയ യുവാവ്, പിന്നീട് ഇത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. 

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് എന്ന യുവാവാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ്, മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.

പിന്നീട് ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഭാര്യ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് തയ്യാറായില്ല. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കേസെടുത്തതിന് പിന്നാലെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും, ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഒട്ടേറെ ആളുകള്‍ ദൃശ്യം കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് സൂപ്രണ്ട് റണ്‍വിജയ് സിങ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT