പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആടിനെ വില്‍ക്കുന്നത് 'സഹിക്കാനായില്ല'; പന്ത്രണ്ടാം ക്ലാസുകാരന്‍ അമ്മയെ കുത്തിക്കൊന്നു, പുതപ്പ് കൊണ്ടുമൂടി മൃതദേഹം ബോക്‌സില്‍ ഒളിപ്പിച്ചു

രാജസ്ഥാനില്‍ വീട്ടിലെ ആടിനെ വില്‍ക്കുന്നതിലുള്ള ദേഷ്യത്തില്‍ അമ്മയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ വീട്ടിലെ ആടിനെ വില്‍ക്കുന്നതിലുള്ള ദേഷ്യത്തില്‍ അമ്മയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു. അമ്മയുടെ മൃതദേഹം കുട്ടി ബോക്‌സില്‍ ഒളിപ്പിച്ചതായി പൊലീസ് പറയുന്നു.

രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. 40കാരിയെയാണ് കുട്ടി കുത്തിക്കൊന്നത്. വീട്ടിലെ ആടിനെ വില്‍ക്കുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്കും ദേഹത്തുമേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറയുന്നു. മൃതദേഹം പുതപ്പ് കൊണ്ട് മൂടിയ ശേഷമാണ് കുട്ടി ബോക്‌സില്‍ ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ഭാര്യയെ കാണാതായപ്പോള്‍ സംശയം തോന്നി അച്ഛന്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് മകന്‍ സംഭവം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ അമ്മ കൃഷിയിടത്തില്‍ പോയെന്നാണ് മകന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com