വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാന 
India

വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന, പിന്നെ സംഭവിച്ചത്- വീഡിയോ 

പാഞ്ഞടുക്കുന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വാഹനം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടില്‍ വന്യമൃഗങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന് ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് വന്യമൃഗങ്ങളുടെ അരികില്‍ പോകരുത് എന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ പറയുന്നു. ചിലര്‍ ധൈര്യശാലികളാണ് എന്ന് മറ്റുള്ളവരുടെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ മൃഗങ്ങളുടെ അരികില്‍ പോകാറുണ്ട്. ചില സമയത്തെങ്കിലും ഇത് അപകടം ക്ഷണിച്ചു വരുത്താറുണ്ട്.

ഇപ്പോള്‍ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വാഹനം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട് വാഹനം പിന്നിലോട്ട് ഓടിച്ചാണ് രക്ഷപ്പെടുന്നത്. കുറച്ചുദൂരം കഴിയുമ്പോള്‍ ആന വീണ്ടും കാട്ടിലേക്ക് തന്നെ കയറിപ്പോകുന്നത് വീഡിയോയില്‍ കാണാം.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് വീണ്ടും ജാഗ്രതാനിര്‍ദേശം നല്‍കി കൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന