ഹുമയൂൺ കബീർ/ ഫെയ്സ്ബുക്ക് 
India

'എന്നോട് കളിക്കണ്ട, എല്ലൊടിക്കും ഞാൻ'- എംഎൽഎമാർ തമ്മിൽ പോർവിളി; തൃ‌ണമൂലിൽ ഭിന്നത

'എന്നോട് കളിക്കണ്ട, എല്ലൊടിക്കും ഞാൻ'- എംഎൽഎമാർ തമ്മിൽ പോർവിളി; തൃ‌ണമൂലിൽ ഭിന്നത

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: സ്വന്തം പാർട്ടിയിലെ തന്നെ മറ്റൊരു എംഎൽഎയ്‌ക്കെതിരെ ഭീഷണി മുഴക്കി തൃണമൂൽ കോൺ​ഗ്രസ് എംഎൽഎ. പാർട്ടിക്കകത്തെ ഉൾപ്പോര്‌ വ്യക്തമാക്കുന്ന സംഭവമാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ്‌ ജില്ലയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഭരത്‌പുർ എംഎൽഎയായ ഹുമയൂൺ കബീറാണ്‌ പാർട്ടി പരിപാടിയ്‌ക്കിടെ രോഷാകുലനായത്‌. രജിനഗർ എംഎൽഎയായ റബിയുൽ അലം ചൗധരിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. 

ഇരുവരും തമ്മിൽ കുറേക്കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ്‌ ഭീഷണിയ്‌ക്ക്‌ വഴി വെച്ചതെന്ന്‌ പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. തനിക്കെതിരേ തിരിഞ്ഞാൽ ഒരു പാഠം പഠിപ്പിക്കുമെന്നും എല്ലൊടിക്കുമെന്നുമായിരുന്നു ഹുമയൂൺ കബീറിന്റെ ഭീഷണി. 

'നമ്മൾ ഒരേ പാർട്ടിക്കാരാണ്‌, വെള്ളത്തിൽ ജീവിക്കുമ്പോൾ മുതലയുമായി യുദ്ധത്തിന് വരരുത്. രജിനഗർ എംഎൽഎയ്‌ക്ക്‌ ധാർഷ്ട്യം ആണ്. എനിക്കെതിരെ തിരിഞ്ഞാൽ ഒരു പാഠം പഠിപ്പിക്കും. എല്ലൊടിക്കും'- കബീർ ഭീഷണി മുഴക്കി. 

ധിക്കാരപൂർവമായ പ്രവർത്തിയാണ്‌ കബീറിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി പ്രതികരിച്ചു. പാർട്ടി ഇത്തരം പ്രവൃത്തികൾ അംഗീകരിക്കുന്നില്ലെന്നും  കബീറിന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയതായും അദ്ദേഹം പറഞ്ഞു.

മമതാ ബാനർജിയുടെ വിശ്വസ്‌ത പോരാളി എന്ന നിലയിൽ പാർട്ടിയുടെ തീരുമാനം എന്തു തന്നെയായാലും അതിനോട്‌ യോജിക്കുമെന്ന്‌ കബീർ വാർത്താമാധ്യമങ്ങളോടു പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? സുശാന്തിന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല'

എല്ലാ വീട്ടിലും ഉണ്ടാകണം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍

പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കൊപ്പം കാമുകന്‍ മുറിയില്‍; ശാസിച്ചതിന് പ്രതികാരം; അമ്മയെ കൊന്ന് കെട്ടിത്തൂക്കി

പൊണ്ണത്തടി കുറയണമെങ്കിൽ വയറു ശരിയാകണം; കൊഴുപ്പ് കുറയ്ക്കാൻ ഈ മൂന്ന് ഭക്ഷണങ്ങൾ

SCROLL FOR NEXT