ബിജെപിയുടേയും കോൺ​ഗ്രസിന്റെയും പ്രചാരണം/ പിടിഐ 
India

രാജസ്ഥാന്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുമോ?, ബിജെപി തിരിച്ചുപിടിക്കുമോ?; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. 200 നിയമസഭ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ  പ്രചാരണത്തിനെത്തിയിരുന്നു. ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍, 500 രൂപയ്ക്ക് ​ഗ്യാസ് സിലിണ്ടർ തുടങ്ങിവൻ വാ​ഗ്ദാനങ്ങൾ മുന്നോട്ടുവെച്ചാണ് കോൺ​ഗ്രസ് വോട്ടുതേടുന്നത്. 

മുഖ്യമന്ത്രി അശോക് ​ഗെലോട്ടും കോൺ​ഗ്രസ് പ്രവർത്തകസമിതി അം​ഗം സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരത്തർക്കമാണ് കോൺ​ഗ്രസിനെ വലയ്ക്കുന്നത്. പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങളാണ് ബിജെപിക്ക് തലവേദനയാകുന്നത്.

മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കുന്ന സര്‍ദാര്‍പുര, സച്ചിന്‍ പൈലറ്റ് ജനവിധി തേടുന്ന ടോങ്ക്, മുന്‍മുഖ്യമന്ത്രിയുെട ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ മത്സരിക്കുന്ന ഝല്‍റാപട്ടണം, ഒളിമ്പ്യനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ജനവിധി തേടുന്ന ജോട്വാര, ബിജെപി ശക്തമായ വെല്ലുവിളി നേരിടുന്ന ഉദയ്പൂര്‍ തുടങ്ങിയവ ശ്രദ്ധേയമായ മണ്ഡലങ്ങളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു