ഫയല്‍ ചിത്രം 
India

'അനാവശ്യ കമന്റ് വേണ്ട, നാവരിയും';  ബിജെപി സംസ്ഥാന അധ്യക്ഷനോട് മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. വിടുവായത്തം പറഞ്ഞാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നാവരിയുമെന്ന് അദ്ദേഹം പറഞ്ഞു.  തെലങ്കാനയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

നെല്ല് സംഭരണ വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്രം നെല്ല് സംഭരിക്കില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കര്‍ഷകരോട് കൂടുതല്‍ നഷ്ടം ഇല്ലാതിരിക്കാന്‍ മറ്റുവിളകള്‍ തെരഞ്ഞെടുക്കാന്‍ കൃഷിമന്ത്രി പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത് ചന്ദ്രശേഖര റാവു പറഞ്ഞു.

'കേന്ദ്ര മന്ത്രിയെ താന്‍ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിരുന്നു. തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെയുണ്ട്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ല' ചന്ദ്രശേഖര റാവു പറഞ്ഞു.

ഇതിനിടയിലാണ് നെല്ല് തന്നെ കൃഷി ചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വീണ്ടും കര്‍ഷകരോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല് സംഭരിക്കില്ലെന്ന് കേന്ദ്രവും സംഭരിക്കുമെന്ന് സംസ്ഥാന ബിജെപിയും പറയുന്നു. വിടുവായത്തം ഒഴിവാക്കുക. ഞങ്ങളെ കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ (സംസ്ഥാന ബിജെപി നേതാക്കളുടെ) നാവ് അര്ിയുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

SCROLL FOR NEXT