രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

ആര്‍എസ്എസിനെ ഇനി  'സംഘ് പരിവാര്‍' എന്ന് വിളിക്കില്ല; രാഹുല്‍ ഗാന്ധി

ആര്‍എസ്എസിനെയും അതിന്റെ പോഷക സംഘടനകളെയും 'സംഘ് പരിവാര്‍' എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും അതിന്റെ പോഷക സംഘടനകളെയും 'സംഘ് പരിവാര്‍' എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനിമുതല്‍ താന്‍ ആര്‍എസ്എസിനെ സംഘ് പരിവാര്‍ എന്ന് വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ആര്‍എസ്എസിനെയും അതിന്റെ പോഷക സംഘടനകളെയും സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കുടുംബത്തില്‍ സ്ത്രീകളുണ്ടാകും. മുതിര്‍ന്നവരോട് ബഹുമാനമുണ്ടാകും. അനുകമ്പയും വാത്സല്യവും ഉണ്ടാകും. എന്നാല്‍ ഇതൊന്നും ആര്‍എസ്എസില്‍ ഇല്ല. അതുകൊണ്ട് ഇനി ആര്‍എസ്എസിനെ ഞാന്‍ സംഘ് പരിവാര്‍ എന്ന് വിളിക്കില്ല'- അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ഉത്തര്‍പ്രദേശില്‍ ആക്രമിച്ചതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ടയാണെന്നും രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ വിഘടിപ്പിക്കാനുള്ള സംഘ് പരിവാര്‍ പദ്ധതിയുടെ ഭാഗമായാണ് ആക്രമണം നടന്നത് എന്നായിരുന്നു രാഹുലിന്റെ ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT