ഡിവൈ ചന്ദ്രചൂഡ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ/പിടിഐ 
India

'ജനങ്ങളാണ് എന്റെ മുന്‍ഗണന, അവരെ മനസ്സില്‍ കണ്ടായിരിക്കും പ്രവൃത്തികള്‍'

വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും പൗരന്മാരുടെ വിശ്വാസം നേടിയെടുക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും പൗരന്മാരുടെ വിശ്വാസം നേടിയെടുക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. എല്ലാ അര്‍ഥത്തിലും പൗരന്മാരെ മനസ്സില്‍ കണ്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

ജനങ്ങളാണ് തന്റെ മുന്‍ഗണന, അവരെ മനസ്സില്‍ കണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. നീതിന്യായ രംഗത്തെ പരിഷ്‌കരണം ആയാലും പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരല്‍ ആയാലും ജനങ്ങളെ കണക്കിലെടുത്താവും തീരുമാനങ്ങളെടുക്കുകയെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നയിക്കുക എന്നാല്‍ വലിയ അവസരവും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റതിനു പിന്നാലെ സുപ്രീം കോടതി വളപ്പില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ഇന്നു രാവിലെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു മുമ്പാകെ ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തത്. യുയു ലളിതിന്റെ പിന്‍ഗാമിയായാണ്, രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് നിയമിതനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ