മണിക് റാവു താക്കറെ/ എഎൻഐ 
India

70 ലേറെ സീറ്റ് നേടും; തെലങ്കാനയില്‍ അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായും മണിക് റാവു താക്കറെ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് 70 ലേറെ സീറ്റ് നേടി അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കുന്നതിന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായും എഐസിസി നിരീക്ഷകന്‍ മണിക് റാവു താക്കറെ പറഞ്ഞു. 

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രാജാവിനെയും ചക്രവര്‍ത്തിയേുമൊക്കെപ്പോലെയാണ് പെരുമാറിയിരുന്നത്. കോണ്‍ഗ്രസാണ് തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടിക്കൊടുത്തത്. കോണ്‍ഗ്രസ് അധികാരത്തിലേറണമെന്ന് ആളുകള്‍ ആഗ്രഹിച്ചെങ്കിലും അത് സാധിച്ചിരുന്നില്ല. ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നും മണിക് റാവു താക്കറെ പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാതെ, പരസ്യത്തിനും പ്രചാരണങ്ങള്‍ക്കുമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പണം ധൂര്‍ത്തടിച്ചത്. അദ്ദേഹം തന്റെ ഫാംഹൗസില്‍ ഇരുന്നായിരുന്നു ഭരണം നടത്തിയത്. ജനങ്ങളുമായി സംവദിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ നയങ്ങളും വാദ്ഗാനങ്ങളും രൂപീകരിക്കുന്നതില്‍ പ്രിയങ്കഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മികച്ച പങ്കു വഹിച്ചുവെന്നും മണിക് റാവു കൂട്ടിച്ചേര്‍ത്തു. 

തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് മികച്ച ലീഡുമായി മു്‌നനേറുകയാണ്. 102 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 60 ഇടത്ത് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിആര്‍എസ് 35 ഇടത്തും മറ്റുള്ളവര്‍ 07 ഇടത്തും മുന്നിട്ടു നില്‍ക്കുന്നുണ്ട്. 

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മുന്നിട്ടു നില്‍ക്കുകയാണ്. തെലങ്കാന നിയമസഭയിലെ 119 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT