പ്രതീകാത്മക ചിത്രം 
India

കൗമാരക്കാരിയായ മകളെ നിരന്തരം ശല്യം ചെയ്തു; ജീവിത പങ്കാളിയെ യുവതി ചുട്ടുകൊന്നു; ചുരുളഴിഞ്ഞത് ഇങ്ങനെ

കൗമാരക്കാരിയായ മകളെ നിരന്തരം ശല്യം ചെയ്തു; ജീവിത പങ്കാളിയെ യുവതി ചുട്ടുകൊന്നു; ചുരുളഴിഞ്ഞത് ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: കൗമാരക്കാരിയായ മകളെ ശല്യം ചെയ്ത ജീവിത പങ്കാളിയെ ജീവനോടെ ചുട്ടുകൊന്ന് യുവതി. ഫരീദാബാദിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഈ മാസം 16 മുതൽ കാണാതായിരുന്നു. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പരാതിയും നൽകിയിരുന്നു.  

പിന്നീട് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. യുവതിയെ അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- 2019ലാണ് യുവാവും വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന യുവതിയും തമ്മിൽ പരിചയപ്പെടുന്നത്. കുറച്ചു നാളത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാനും തുടങ്ങി. യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളും ഉണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്ത് പങ്കാളിയായ യുവാവ് മകളെ ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു.

പല തവണ താക്കീത് നൽകിയതിനു ശേഷവും യുവാവ് മകളെ ശല്യം ചെയ്യുന്നതു തുടർന്നതോടെ ഇയാളെ ഇല്ലാതാക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉറക്ക ഗുളിക നൽകി ബോധം കെടുത്തിയ ശേഷം ആരും കാണാത്ത സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊല്ലുകയായിരുന്നു. 

യുവാവ് കാറും ലാപ്ടോപ്പും വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു പോയി എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. എന്നാൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കൊന്നതാണെന്ന് തെളിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21