ഫയല്‍ ചിത്രം 
India

വിമാനത്തില്‍ ബാത്ത്‌റൂമില്‍ ഇരുന്ന് യുവതി പുകവലിച്ചു; അറസ്റ്റ് 

വിമാനത്തില്‍ പുക വലിച്ച 24കാരിയെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിമാനത്തില്‍ പുക വലിച്ച 24കാരിയെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത- ബംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ മാര്‍ച്ച് അഞ്ചിനാണ് സംഭവം.

ബാത്ത്‌റൂമിലാണ് യുവതി പുക വലിച്ചത്. പുക പുറത്തേയ്ക്ക് വരുന്നത് കണ്ട് ക്യാബിന്‍ ക്രൂ ബലംപ്രയോഗിച്ച് വാതില്‍ തുറന്ന് നോക്കുമ്പോള്‍ യുവതി പുകവലിക്കുന്നതാണ് കണ്ടത്. ജീവനക്കാരെ കണ്ടതോടെ, യുവതി സിഗററ്റ് ഡെസ്റ്റ്ബിന്നില്‍ ഇട്ടു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ തന്നെ ജീവനക്കാര്‍ വെള്ളം ഒഴിച്ച് സിഗററ്റ് കെടുത്തി.

സംഭവം ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ക്യാപ്റ്റന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്യാപ്റ്റന്‍ നല്‍കിയ പരാതിയിലാണ് നടപടി. അച്ചടക്കമില്ലാതെ യാത്രക്കാരി പെരുമാറി എന്നതാണ് പരാതി. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT