India

Ghibli image: 'എനിക്ക് രണ്ട് കൈയാണ് ശരിക്കുമുണ്ടായിരുന്നത്, ഗിബ്ലിയിലെത്തിയപ്പോള്‍ അത് മാറി'; ഡോക്ടറുടെ റീല്‍സ് വൈറല്‍

യഥാര്‍ഥ ഫോട്ടോയില്‍ ഡോ.സ്‌നിഗ്ധ ശര്‍മ താടിയില്‍ കൈകള്‍ ഊന്നി ചിരിച്ചുകൊണ്ടിരിക്കുന്നതാണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ലോകമെങ്ങും ഗിബ്ലി ട്രെന്‍ഡിനൊപ്പമാണ്. നിരവധി ആളുകള്‍ അവരുടെ ഫോട്ടോകള്‍ പ്രിയപ്പെട്ട ഫോട്ടോകള്‍ ഗിബ്ലിയാക്കി മാറ്റി ട്രെന്‍ഡിനൊപ്പം പോവുകയാണ്. അതിനിടയിലാണ് ഒരു ദന്തഡോക്ടറുടെ വ്യത്യസ്തമായ ഗിബ്ലി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.

യഥാര്‍ഥ ഫോട്ടോയില്‍ ഡോ.സ്‌നിഗ്ധ ശര്‍മ താടിയില്‍ കൈകള്‍ ഊന്നി ചിരിച്ചുകൊണ്ടിരിക്കുന്നതാണ് ഉള്ളത്. എന്നാല്‍ ഗിബ്ലി ഇമേജിലേയ്ക്ക് വന്നപ്പോഴേയ്ക്കും അവര്‍ക്ക് മൂന്ന് കൈകളാണുള്ളത്. ഒരു കൈയില്‍ ഐസ്‌ക്രീമും മറ്റ് രണ്ട് കൈകള്‍ താടിയ്ക്ക് താഴെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇമേജാണ് ചാറ്റ് ജിപിടിയില്‍ നിന്നും കിട്ടിയത്. മൂന്ന് കൈകളുള്ള വിചിത്രമായ ഇമേജ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ രസകരമായ ഈ ചിത്രം ഇവിടെ ഷെയര്‍ ചെയ്യുകയാണെന്നും പറഞ്ഞുകൊണ്ടാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.

ചാറ്റ് ജിപിടി 4 ഒ-യിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കുവാനും ജാപ്പനീസ് അനിമേഷന്‍ സ്റ്റൈലിലേയ്ക്ക് ചിത്രങ്ങള്‍ മാറ്റാനും സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു പുതിയ ട്രെന്‍ഡായി മാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

'എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡാണ്'; ആ സർപ്രൈസിനെക്കുറിച്ച് സൈജു കുറുപ്പ്

വിറ്റാമിൻ ബി12ന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

എന്നെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതല്ല, ഞാന്‍ വിരമിച്ചതാണ്; സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്

പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന കാലം, ദാനം ചെയ്താല്‍ ശ്രേഷ്ഠം; മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരം, അറിയാം വൈശാഖ മാസത്തിന്റെ പ്രാധാന്യം

SCROLL FOR NEXT