ബംഗളൂരു: അയല്‍വീട്ടില്‍ കളിക്കാന്‍ പോയതിന് 35കാരിയായ അമ്മ 9 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. മെഴുകുതിരികൊണ്ട് കൈ പൊള്ളിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരമര്‍ദ്ദനം പുറത്തറിഞ്ഞത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. തിങ്കളാഴ്ച കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നായിരുന്നു അമ്മ ഡോക്ടര്‍മാരോട് പറഞ്ഞത്. അതിനിടെയാണ് കുട്ടിയുടെ കൈയില്‍ തീപ്പൊള്ളലേറ്റ പാടുകള്‍ കണ്ടത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വനിതാ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. താന്‍ അയല്‍വീട്ടില്‍ കളിക്കാനായി പോയിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ താന്‍ അടുത്തവീട്ടില്‍ നിന്ന് കളിക്കുന്നതാണ് കണ്ടത്. ഇതോടെ നിയന്ത്രണം നഷ്ടമായ അമ്മ തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയും മരക്കഷണം കൊണ്ട് അടിക്കുകയുമായിരുന്നു. അതിന് ശേഷം മെഴുകുതിരി കൊണ്ട് കൈപൊള്ളിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഇവരെ പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ കുട്ടിയുടെ കൈ പൊള്ളിച്ചുവെന്ന കാര്യം അമ്മ നിഷേധിച്ചു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതി രണ്ടാമത്തെ മകള്‍ക്കൊപ്പമാണ് താമസം.ഭര്‍ത്താവും മൂത്തമകളും വേറെയാണ് താമസം. വീട്ട് ജോലികള്‍ ചെയ്താണ് സ്ത്രീ ഉപജീവനത്തിനായി വഴി കണ്ടെത്തുന്നത്. എപ്പോഴും തന്നെ അധിക്ഷേപിക്കുന്ന അയല്‍വാസിയുടെ വീട്ടില്‍ മകളെ കണ്ടതാണ് കുട്ടിയെ മര്‍ദ്ദിക്കാന്‍ കാരണമായതെന്നും യുവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates