വീഡിയോ ദൃശ്യം 
India

ചികിത്സ നിഷേധിച്ചു; തളര്‍ന്നുവീണ യുവതി ആശുപത്രിക്ക് സമീപം റോഡരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു (വീഡിയോ)

ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തെലങ്കാന: ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ മേഡല്‍ മല്‍ക്കാജ്ഗിരി ജില്ലയിലാണ് സംഭവം.

ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ച കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ശ്രാവണ്‍ ദാസോജു ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്് ചെയ്തിരുന്നു. പൊതുജനാരോഗ്യത്തോടുള്ള ടിആര്‍സ് സര്‍ക്കാരിന്റെ അശ്രദ്ധയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു. 

പ്രസവവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ചില മരുന്നുകള്‍ നല്‍കി തിരിച്ചയയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി കുറച്ച് ദുരം നടക്കുന്നതിനിടെ തളര്‍ന്നുവീണ യുവതി റോഡരികില്‍ പ്രസവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT