പ്രതീകാത്മക ചിത്രം 
India

സ്ത്രീധനം നല്‍കിയില്ല, യുവതിയെ ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍ 

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. സ്ത്രീധന പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ന്യൂ മാണ്ഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. രേഷ്മയെയാണ് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. 

മകളെ ഭര്‍തൃവീട്ടുകാര്‍ ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് കൊല്ലുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് പര്‍വേസിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍