രാധാ സുന്ദരേഷ്, സിപിഐ പതാക 
India

കര്‍ണാടകയില്‍ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ

സമകാലിക മലയാളം ഡെസ്ക്

ചിക്കമംഗലൂരു: സിപിഐയ്ക്ക് കര്‍ണാടകയില്‍ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു. 

കേരളത്തില്‍ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടര്‍ന്ന്് പരാജയപ്പെട്ടത് വിവാദമായിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം കെ സലിംകുമാറിനെ നിര്‍ദേശിച്ചു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോള്‍ പരാജയപ്പെട്ടു.  ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തില്‍ പുരുഷ മേധാവിത്വമാണെന്ന് ആരോപിച്ച് ഇ എസ് ബിജിമോര്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT