പ്രതീകാത്മക ചിത്രം 
India

അഭിമുഖത്തിനായി യുവതിയെ മാളിലേക്ക് വിളിച്ചുവരുത്തി; പാനീയം നല്‍കി; പാര്‍ക്കിങ് ഏരിയയില്‍ വച്ച് ബലാത്സംഗം ചെയ്തു; കേസ്

മാളിന്റെ ഗേറ്റില്‍ വച്ച് കണ്ടുമുട്ടിയ തുഷാര്‍ തന്നെ മാളിന്റെ ബേസ്‌മെന്റ് പാര്‍ക്കിലേക്ക് കൊണ്ടുപോയി. അവിടെവച്ച്  മയക്കുമരുന്ന് കലര്‍ന്ന വെള്ളം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: യുവതിയെ മയക്കുമരുന്ന് നല്‍കിയ ശേഷം മാളിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത കാറില്‍വച്ച് ബലാത്സംഗം ചെയ്തു. എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ ജോലിക്ക് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം മയക്കമരുന്ന് കലര്‍ന്ന വെള്ളം നല്‍കി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമിലെ സെക്ടര്‍ 51 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഓണ്‍ലൈനില്‍ ജോലിക്കായി തിരയുന്നതിനിടെയാണ് തുഷാര്‍ ശര്‍മ എന്നയാളെ പരിചയപ്പെട്ടതെന്നും അയാള്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു. ശനിയാഴ്ച തന്നോട് ജോലിക്ക്് അഭിമുഖത്തിനായി സഹാറ മാളില്‍ എത്താനായി ആവശ്യപ്പെട്ടു. പറഞ്ഞതനുസരിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ താന്‍ മാളില്‍ എത്തി. മാളിന്റെ ഗേറ്റില്‍ വച്ച് കണ്ടുമുട്ടിയ തുഷാര്‍ തന്നെ മാളിന്റെ ബേസ്‌മെന്റ് പാര്‍ക്കിലേക്ക് കൊണ്ടുപോയി. അവിടെവച്ച്  മയക്കുമരുന്ന് കലര്‍ന്ന വെള്ളം നല്‍കി. പാനീയം കുടിച്ച ശേഷം അബോധാവസ്ഥയിലായ തന്നെ കാറിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. 

സംഭവത്തിന് പിന്നാലെ തന്നെ പാര്‍ക്കിങില്‍ തനിച്ചാക്കി കാര്‍ ഓടിച്ചുപോയി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. മാള്‍ അധികൃതരില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ബലാത്സംഗം, ഭിഷണിപ്പെടുത്തല്‍ ഉള്‍പ്പടെ വിവിധ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT